ക്യാരീ ബാഗിന് കാശ് കൊടുത്തോ?

ക്യാരീ ബാഗിന് കാശ് കൊടുത്തോ?

ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, തുണിക്കട, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ ചോദ്യം വരും....
കവർ വേണോ?
വേണമെന്ന് പറഞ്ഞാൽ 3 രൂപ മുതൽ മേലോട്ട് കവറിന്റെ വിലയും ചേർത്ത് ബിൽ തരും!
എന്നിട്ടോ? 
സ്ഥാപനത്തിന്റെ മുട്ടൻ പരസ്യം അച്ചടിച്ച കവറിൽ സാധനമിട്ട് തന്ന് നമ്മളെ യാത്രയാക്കും!
പിന്നെ കട മുതൽ വീട് വരെ ആ സ്ഥാപനത്തിന്റെ ഒരു ബ്രാൻഡ് അമ്പാസിഡർ ആണ് നമ്മൾ!
ഇങ്ങോട്ട് കാശ് കിട്ടേണ്ട പണി!
നമ്മൾ അങ്ങോട്ട് കാശ് കൊടുത്ത് നന്നായി ചെയ്തു കൊടുക്കുന്നു!!
ഇനി ഈ പരിപാടി നടക്കില്ലെന്ന് എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു.
വിവരാവകാശ പ്രവർത്തകനായ അഡ്വ ഡി.ബി.ബിനു ഫയൽ ചെയ്ത കേസിലാണ് വിധി.
കാശ് വാങ്ങിയാൽ കവറിൽ സ്ഥാപനത്തിന്റെ പരസ്യം പാടില്ല.
പരസ്യമില്ലാത്ത പ്ലെയിൻ കവർ കൗണ്ടറിൽ വിൽപ്പനയ്ക്ക് ലഭ്യമാക്കിയിരിക്കുകയും വേണം.
പരസ്യം പതിച്ച കവർ സൗജന്യമായി നൽകാൻ കച്ചവടക്കാരന് അവകാശമുണ്ട്, ഉപഭോക്താവ് അത് സ്വീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം!
ഈ വിധിയിൽ മറ്റൊരു സംഗതി കൂടി പറഞ്ഞിട്ടുണ്ട്.
കൊടുക്കുന്ന ബിൽ നല്ല കടലാസിൽ ക്വാളിറ്റിയുള്ള മഷിയുപയോഗിച്ച് തെളിച്ചമുള്ള പ്രിന്റായി വേണം നൽകാൻ.
ഇപ്പോൾ പലയിടത്തുനിന്നും കിട്ടുന്ന ബിൽ വായിച്ചറിയണമെങ്കിൽ ഭൂതക്കണ്ണാടി പോരാതെ വരും!
ജനോപകാരപ്രദമായ നല്ലൊരു വിധിന്യായം.
ഉപഭോക്താവിന്റെ അവകാശം ഉറപ്പിച്ച വിധി നേടിയെടുത്ത അഡ്വ ഡി.ബി.ബിനുവിന് നന്ദി.
ഇങ്ങനെയൊരു വിധിയുണ്ടെന്ന് പരമാവധി പ്രചരിപ്പിക്കുക!

അഡ്വ ബോറിസ് പോൾ, കൊല്ലം

Comments

Popular posts from this blog

How To Appeal Against a Decision of a Banking Ombudsman

പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

stamp papers in India do not have any expiry date.