പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാൻ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതല്‍ പ്രാബല്യത്തില്‍.


വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്‌ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഈടാക്കാൻ കഴിയൂ. ജനുവരി ഒന്ന് മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് മേലാണ് ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ജനങ്ങള്‍ എടുത്തിരിക്കുന്ന വായ്പകള്‍ക്ക് ഇത് ജൂണിനകം ബാധകമാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല.

സാധാരണയായി വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ വായ്പയുടെ പലിശനിരക്കിന് മേലാണ് പിഴപ്പലിശ ചുമത്തുന്നത്. ഇതോടെ തിരിച്ചടവ് ബാധ്യത വൻ തോതില്‍ ഉയരുന്നു. മാത്രവുമല്ല പല ധനകാര്യസ്ഥാപനങ്ങളിലും ഇത് വിവിധ തരത്തിലാണ് കണക്കാക്കുന്നത്. ഇതിന്റെ പേരില്‍ ബാങ്കും ഉപയോക്താക്കളും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്.

ഈ സാഹചര്യത്തിലാണ് പലിശയ്‌ക്ക് മേല്‍ ചുമത്തുന്ന പിഴപ്പലിശയ്‌ക്ക് പകരം ന്യായമായ പിഴത്തുക മാത്രം ചുമത്താൻ ആര്‍ബിഐ ഉത്തരവിട്ടത്. ഇതിന്മേല്‍ പലിശയീടാക്കാനും പാടുകയില്ല. ഇതുവഴി തിരിച്ചടവ് തുക ഭീമമായി വര്‍ദ്ധിക്കുന്നത് തടയാനാകും. വായ്പകളുടെ പലിശയിലേക്ക് അധിക ചാര്‍ജ്ജ് ലയിപ്പിക്കാനും ഇനി സാധിക്കില്ല. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം റിസര്‍വ്വ് ബാങ്ക് കൈക്കൊണ്ടത്.

തിരിച്ചടവ് മുടങ്ങുമ്ബോള്‍ ഈടാക്കുന്ന തുകയെ ഒരു വരുമാന മാര്‍ഗമായി ബാങ്കുകള്‍ കാണാതിരിക്കാനാണ് ഇത്തരമൊരു നടപടിയുണ്ടായത്. വായ്പാ കരാര്‍ പാലിക്കുന്നതിനും തിരിച്ചടവില്‍ അച്ചടക്കം സ്വീകരിക്കുന്നതിനും പിഴ ഈടാക്കാമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം. അതേസമയം പിഴത്തുക എത്രവേണമെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം.



🟰🟰🟰
*തയ്യാറാക്കിയത്*

 *Adv. SHAMEM. M. S* 
 *(+91)- 9930195725*

*Vipin Paulose* 
 *(+91)-62384 38844 *
........................................
*തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.*

*Citizen Suraksha Organization - Welcome Group:*

https://chat.whatsapp.com/Hu4a4txU08nLsHlNWzNe2l

*Facebook ഗ്രൂപ്പ് ലിങ്ക്.*

https://www.facebook.com/groups/1332741357061532/?ref=share

*Telegram ഗ്രൂപ്പ് ലിങ്ക്.*

https://t.me/+sFJPrvqu9SRkOTBl

🇮🇳**Citizen Suraksha Organization** ensures suraksha for all including Victims, Consumer, Cyber, Family-Women& Children etc🇮🇳Jai Hind


📸 Look at this post on Facebook
https://m.facebook.com/groups/1332741357061532/permalink/2092004287801898/?ref=share&mibextid=Na33Lf

Comments

Popular posts from this blog

How To Appeal Against a Decision of a Banking Ombudsman

stamp papers in India do not have any expiry date.