ഫോൺ നഷ്ടപ്പെട്ടാൽ അതിലെ ഗൂഗിൾ പേ, പേടിഎം എന്ത് ചെയ്യും? അറിയാം

Paytm: How to remove your account from devices – പേടിഎം: മറ്റു ഡിവൈസുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് എങ്ങനെ നീക്കം ചെയ്യാം

പേടിഎം ഉപയോക്താക്കൾക്ക് എല്ലാഡിവൈസുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യാൻ കഴിയും, എന്നാൽ അതിനായി, അക്കൗണ്ടിന്റെ പാസ്‌വേഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ഓർമായുണ്ടാകണം. ഇത് രണ്ടും അറിയാമെങ്കിൽ, നിങ്ങളുടെ പേടിഎം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളിൽ നിന്നും നിങ്ങൾക്ക് ലോഗ് ഔട്ട് ചെയ്യാം. അത് എങ്ങനെ എന്ന് നോക്കാം.

ആദ്യം മറ്റൊരു ഡിവൈസിൽ പേടിഎം ആപ്പ് ഇൻസ്റ്റാൾ ചെയ്യുക, തുടർന്ന് ലോഗിൻ ചെയ്യുക.

ഇനി സ്ക്രീനിനു മുകളിൽ ഇടതുവശത്തുള്ള ഹാംബർഗർ മെനുവിൽ ടാപ്പ് ചെയ്യുക. അതിലെ “പ്രൊഫൈൽ സെറ്റിങ്‌സ്”(Profile Settings) ൽ ക്ലിക്ക് ചെയ്യണം.

അതിനു താഴെ നിങ്ങൾക്ക് ധാരാളം ഓപ്ഷനുകൾ കാണാനാവും. അതിൽ “സെക്യൂരിറ്റി ആൻഡ് പ്രൈവസി” (Security and Privacy) എന്നതിൽ ക്ലിക്കുചെയ്‌തതിനുശേഷം “മാനേജ് അക്കൗണ്ട്സ് ഓൺ ഓൾ ഡിവൈസസ്” (Manage Accounts on All Devices) ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

അതിൽ ടാപ്പ് ചെയ്തതിനു ശേഷം എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗ് ഔട്ട് ചെയ്യണമെന്ന് ഉറപ്പാണോ എന്ന് ചോദിക്കും. അതിൽ നിങ്ങൾക്ക് “യെസ്” അല്ലെങ്കിൽ “നോ” അമർത്താം.

അതുപോലെ, പേടിഎമ്മിന്റെ ഹെൽപ്പ്‌ലൈൻ നമ്പറായ “01204456456”ൽ വിളിച്ചും നിങ്ങൾക്ക് ലോഗ് ഔട്ട് ചെയ്യാം. മുകളിൽ പറഞ്ഞ രീതിയിൽ താല്കാലികമായും നിങ്ങളുടെ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാനാകും

Paytm: How to temporarily suspend the account? പേടിഎം: അക്കൗണ്ട് എങ്ങനെ താൽക്കാലികമായി സസ്പെൻഡ് ചെയ്യാം?

എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗ് ഔട്ട് ചെയ്‌ത ശേഷം, ഉപയോക്താക്കൾക്ക് പേടിഎം വെബ്‌സൈറ്റ് സന്ദർശിച്ച് ’24×7 ഹെല്പ്’ തിരഞ്ഞെടുക്കാം.’ഇതിനുശേഷം, “റിപ്പോർട്ട് എ ഫ്രോഡ്” (Report a fraud) തിരഞ്ഞെടുത്ത് ആവശ്യമുള്ള വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം, ‘മെസ്സേജ് അസ്’ (Message Us) ബട്ടണിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട്നിങ്ങളുടേതാണെന്നതിന് തെളിവ് സമർപ്പിക്കുക, അതുകഴിഞ്ഞ് രണ്ടുതവണ പരിശോധിച്ച ശേഷം പേടിഎം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.


Comments

Popular posts from this blog

How To Appeal Against a Decision of a Banking Ombudsman

പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

stamp papers in India do not have any expiry date.