കൺസ്യൂമർ നിയമം 2019 ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത്
നമസ്തേ, കൺസ്യൂമർ നിയമം 2019 ൽ കേന്ദ്ര സർക്കാർ ഭേദഗതി ചെയ്ത് വ്യാപകമായ അധികാരവകാശങ്ങൾ നൽകിയിട്ടുള്ള വിവരം അറിയാമല്ലോ. ഇപ്പോൾ ജില്ലാ കൺസ്യൂമർ കമ്മീഷനുകൾക്ക് ഒരു കോടി രൂപ വരെയുള്ള കേസ്സുകൾ കൈകാര്യം ചെയ്യാം. അതിനു പുറമേ CPC യിലെ ഓർഡർ 21 അനുസരിച്ചുള്ള അധികാരങ്ങളുണ്ട്, റിവ്യൂ അധികാരമുണ്ട്, മീഡിയേഷൻ നടത്താനും മീഡിയേറ്റേഴ്സിനെ നിയമിക്കാനും അധികാരമുണ്ട്. മീഡിയേഷൻ സംബന്ധമായി മീഡിയേഷൻ സെൽ ആരംഭിക്കാനും വ്യവസ്ഥയുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ചും നിയമത്തിൽ പറയുന്നു. എന്നാൽ ആവശ്യമായ ഫണ്ട് കേന്ദ്ര സർക്കാർ നൽകിയിട്ടും നാളിത് വരെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ അഭിഭാഷക പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനമാവശ്യപ്പെട്ട് ഇന്ന് (04/10 )കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യും.
Comments
Post a Comment