ട്രേഡ് മാർക്ക് (TRADE MARK

ട്രേഡ് മാർക്ക് (TRADE MARK)
 
ലക്ഷങ്ങൾ അല്ലെങ്കിൽ കോടികൾ മുതൽ മുടക്കിയാണ് പലരും ബിസിനസ് തുടങ്ങുന്നത്.  ബിസിനസ് തുടങ്ങി കുറച്ചു കഴിയുമ്പോൾ, നിങ്ങളുടെ ബ്രാൻഡിന്റെ പേരോ, ചിഹ്നമോ മറ്റാരെങ്കിലും ഉപയോഗിക്കുകയോ, ദുരുപയോഗപ്പെടുത്തുകയോ ചെയ്താൽ നിങ്ങൾക്കുണ്ടാവുന്ന നഷ്ടം വലുതായിരിക്കും.
 
ബ്രാൻഡിനെപ്പറ്റി പറയുമ്പോൾ, നിങ്ങളുടെ ബിസിനസിനെ കസ്റ്റമേറുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്  ബ്രാൻഡ്. കസ്റ്റമേഴ്സ് അവരുടെ മനസ്സിൽ ഓർത്തിരിക്കുന്നത് നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ ആയിരിക്കും. അത് കൊണ്ട് നിങ്ങളുടെ ബ്രാൻഡ് പേരും, ചിഹ്നവും ഒരു ആസ്തിയായി (intellectual property) കണക്കാക്കാം. നിങ്ങളുടെ ഈ സമ്പത്തിന് മറ്റാരും അനുകരിക്കുകയോ, കൈക്കലാക്കുകയോ ചെയ്യാതിരിക്കാൻ ഗവണ്മെന്റ് സംബിതാനം ഉപയോഗിച്ച് അത് ട്രേഡ് മാർക്ക് ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
 
നിങ്ങളുടെ ബിസിനസ്സിന്റെ സൽപ്പേര് (GOODWILL) മുഴുവൻ നിങ്ങളുടെ ബ്രാൻഡിന്റെ മൂല്യമായാണ് നിൽക്കുന്നത്. അത്രയും വിലയുള്ള നിങ്ങളുടെ ബ്രാൻഡിനെ പകർത്തിയെടുത്തു മറ്റുള്ളവർ ചൂഷണം ചെയ്യുന്നതിൽ നിന്നും തടയാൻ ട്രേഡ് മാർക്ക് രെജിസ്ട്രേഷൻ അനിവാര്യം ആണ്.    നിങ്ങളുടെ ബ്രാൻഡിന്റെ പേരും, ചിഹ്നവും നിങ്ങള്ക്ക് മാത്രമായി ഉപയോഗിക്കാൻ ഉള്ള അധികാരവും, അവകാശവുമാണ് ട്രേഡ് മാർക്ക് രെജിസ്ട്രേഷനിലൂടെ നിങ്ങള്ക്ക് കിട്ടുന്നത്.
 
രെജിസ്ട്രേഷൻ
 
കേന്ദ്രസർക്കാരിന്റെ  വാണിജ്യ വ്യവസായ വകുപ്പിന്റെ  കീഴിലുള്ള ട്രേഡ് മാർക്ക് രെജിസ്ട്രിയിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.  45 വ്യത്യസ്ത വിഭാഗങ്ങളിയായാണ് റെജിസ്ട്രേഷൻ അനുവദിക്കുക. ആദ്യത്തെ 34 എണ്ണം പലതരം ചരക്കുകൾ ഉൾപ്പെടുന്ന വിഭാഗങ്ങളാണ്‌.  പിന്നീടുള്ള 11 എണ്ണം വിവിധ സേവനങ്ങൾ ഉൾപ്പെടുന്ന വിഭാഗവും.
 
നിങ്ങളുടെ ബ്രാൻഡ് ഏതു വിഭാഗത്തിൽ ആണെന്നു തിട്ടപ്പെടുത്തി, ആ വിഭാഗത്തിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ഇതെല്ലാം ഓൺലൈൻ ആയി സമർപ്പിക്കാം, എന്നാൽ ഫീസടച്ചു അപേക്ഷിച്ചാൽ ഉടനെ അനുവദിച്ചു കിട്ടുന്ന ഒന്നല്ല ട്രേഡ് മാർക്ക് രെജിസ്ട്രേഷൻ.
 
ലക്ഷകണക്കിന് ട്രേഡ് മാർക്കുകൾ അടങ്ങിയ രെജിസ്ട്രിയുടെ ഡാറ്റബേസിൽ നിങ്ങളുടെ ബ്രാൻഡിന്റെ പേരോ, ചിഹ്നമോ അവയോടു സാമ്യം ഉവ്വാള്ളതോ ഇല്ലന്ന് ഉറപ്പു വരുത്തണം. ഉണ്ടെങ്കിൽ അപേക്ഷ തള്ളി പോകാം. 
 
രെജിസ്ട്രിയുടെ ഭാഗത്തു നിന്ന് തടസങ്ങൾ ഇല്ലാതിരിക്കുകയോ തടസങ്ങൾ നീങ്ങുകയോ ചെയ്താൽ നിങ്ങളുടെ ട്രേഡ് മാർക്ക് ഓൺലൈനായി എല്ലാവര്ക്കും പരിശോദിക്കാവുന്ന ഒരു ജേർണലിൽ പ്രസിദ്ധീകരിക്കപ്പെടും. നാലു മാസങ്ങൾക്കുള്ളിൽ ആരും തടസങ്ങൾ ഉന്നയിച്ചില്ലെങ്കിൽ ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
 
രെജിസ്ട്രേഷന് അപേക്ഷിക്കുമ്പോൾ ഒരു ട്രേഡ് മാർക്ക് അറ്റോർണി വഴി അപേക്ഷിക്കുന്നതാണ് നല്ലതു.  കാരണം എന്തെങ്കിലും തടസങ്ങൾ ഉണ്ടെങ്കിൽ അത് നീങ്ങിക്കിട്ടാനുള്ള നിയമപരമായ മറുപടി നൽകുന്ന കാര്യത്തിൽ അവർക്കു നിങ്ങളെ സഹായിക്കാൻ ആകും.
 
10 വർഷത്തേക്കാണ് കേന്ദ്രസർക്കാർ ഒരു ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്തു തരുന്നത്. 10 വര്ഷമാകുമ്പോൾ ഫീസടച്ചു അടുത്ത 10 വർഷത്തേക്ക് പുതുക്കാവുന്നതാണ്.
 
പ്രൊപ്രെറ്റർ ഷിപ്പായി നടത്തുന്ന ബിസിനസിനെ 4500 രൂപയാണ് അപേക്ഷയോടൊപ്പം അടയേക്കേണ്ട ഫീസ്, പാർട്ടണർഷിപ്, കമ്പനി തുടങ്ങിയ ബിസിനസിനെ 9000 രൂപയാണ് ഫീസ്.  പിന്നെ ട്രേഡ് മാർക്ക് അറ്റോർണിയുടെ ഫീസും.  വലിയ തടസങ്ങൾ ഒന്നുമില്ലെങ്കിൽ 15000 - 20,000 രൂപയ്ക്കു സർക്കാർ ഫീസും മറ്റെല്ലാ ചിലവുമടക്കം രെജിസ്ട്രേഷന് നേടാം.

Comments

Popular posts from this blog

How To Appeal Against a Decision of a Banking Ombudsman

പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

stamp papers in India do not have any expiry date.