പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..
പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം.. തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാൻ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടി പുതുവത്സരം മുതല്‍ പ്രാബല്യത്തില്‍. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്‌ക്ക് പകരം പിഴത്തുക മാത്രമേ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്ക് ഈടാക്കാൻ കഴിയൂ. ജനുവരി ഒന്ന് മുതല്‍ എടുക്കുന്ന വായ്പകള്‍ക്ക് മേലാണ് ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ ജനങ്ങള്‍ എടുത്തിരിക്കുന്ന വായ്പകള്‍ക്ക് ഇത് ജൂണിനകം ബാധകമാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല. സാധാരണയായി വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ വായ്പയുടെ പലിശനിരക്കിന് മേലാണ് പിഴപ്പലിശ ചുമത്തുന്നത്. ഇതോടെ തിരിച്ചടവ് ബാധ്യത വൻ തോതില്‍ ഉയരുന്നു. മാത്രവുമല്ല പല ധനകാര്യസ്ഥാപനങ്ങളിലും ഇത് വിവിധ തരത്തിലാണ് കണക്കാക്കുന്നത്. ഇതിന്റെ പേരില്‍ ബാങ്കും ഉപയോക്താക്കളും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് പലിശയ്‌ക്ക് മേല്‍ ചുമത്തുന്ന പിഴപ്പലിശയ്‌ക്ക് പകരം ന്യായമായ പിഴത്തുക മാത്രം ചുമത്താ...