ഗൂഗിൾ പേയിൽ പണമിടപാടുകൾക്ക് വീഴ്ചയുണ്ടായോ?

ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ ചിലപ്പോൾ സ്വീകർത്താവിന്  ലഭിക്കുവാൻ താമസമുണ്ടാകാറുണ്ട്. അപ്പോൾ എന്തുചെയ്യണം എന്നൊരു ആവലാതി സാധാരണയുണ്ടാകാറുള്ളതാണ്. അങ്ങനെ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക

∙ആദ്യം അയച്ച സ്റ്റാറ്റസ് പരിശോധിക്കുക. 'സക്സസ്' എന്ന സന്ദേശം വരുകയാണെങ്കിൽ കുറച്ചു നേരത്തിനുള്ളിൽ സ്വീകർത്താവിന് പണം സാധാരണഗതിയിൽ ലഭിക്കും. 

∙സ്വീകർത്താവിന്  ലഭിച്ചില്ലെങ്കിൽ കസ്റ്റമർ കെയറിൽ വിവരം അറിയിക്കുക.'റെയ്‌സ് ഡിസ്പ്യൂട്ട് ' എന്നതിൽ അമർത്തിയശേഷം അവർ പറയുന്ന നിർദേശങ്ങൾ പാലിക്കുക. 

∙ചില അവസരങ്ങളിൽ രണ്ടു ദിവസം കാത്തിരിക്കുവാൻ പറയാറുണ്ട്. അതിനുശേഷം വീണ്ടും അക്കൗണ്ട് പരിശോധിക്കുക. 

∙പണം നമ്മുടെ അക്കൗണ്ടിൽനിന്ന് പോവുകയും സ്വീകർത്താവിനു ലഭിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ പണം തിരിച്ചു ലഭിക്കുന്നതാണ്. അതല്ലെങ്കിൽ ഉടൻ തന്നെ കൂടുതൽ വിവരങ്ങൾക്കായി 'ഫിക്സ് പ്രോബ്ലെംസ് വിത്ത് ട്രാൻസാക്ഷൻ'  എന്നതിൽ പോകുക. 

∙ചില അവസരങ്ങളിൽ ഇടപാട് നടന്നില്ല എന്ന് സന്ദേശം വരുകയും, എന്നാൽ പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് എടുക്കുകയും ചെയ്താലും നമ്മൾ പരാതി കൊടുക്കുന്ന മുറക്ക് പണം 3  ദിവസത്തിനുള്ളിൽ തിരിച്ചു നമ്മുടെ ബാങ്ക് അക്കൗണ്ടിലെത്തിയിരിക്കും. 

∙ചിലപ്പോൾ 'റിവാർഡുകൾ ' ലഭിക്കുമ്പോൾ ഗൂഗിൾ പേ ലഭിച്ചുവെന്ന് കാണിക്കുകയും എന്നാൽ അക്കൗണ്ടിൽ കാണാതിരിക്കുകയും ചെയ്‌താൽ 7 ദിവസം കാത്തിരിക്കുക. സാധാരണയായി 7 ദിവസത്തിനുള്ളിൽ അത് അക്കൗണ്ടിൽ വരും. 

Comments

Popular posts from this blog

How To Appeal Against a Decision of a Banking Ombudsman

grandchildren residing abroad can give power of attorney to their maternal grandfather for the sale of their immovable property in India

The Railway Board has decided that if you are talking fast on mobile after 10 pm during the journey in the train, then strict action will be taken.