കൃഷി ഓഫീസുകൾ.

കർഷർ അറിയാത്ത,  കർഷകരെ അറിയാത്ത,   ലക്ഷങ്ങൾക്ക് മുകളിൽ ശമ്പളങ്ങൾ  വാങ്ങുന്ന ഉദ്യോഗസ്ഥരെ കുത്തി നിറച്ച കൃഷി ഓഫീസുകൾ. 

1.ഫാം ഇൻഫർമേഷൻ ബ്യൂറോ,
2.സ്റ്റേറ്റ് ഹോൾട്ടികൾച്ചർ മിഷൻ,
3.കിസാൻ കേരള പ്രൊജക്റ്റ്
4.കേരള സ്റ്റേറ്റ് സീഡ് ഡവലപ്മെൻ്റ് അതോറിറ്റി
5.ഡബ്ലു.എച്ച്.ഒ. സെൽ
6.അടയ്ക്കാ- സുഗന്ധവിള വികസന ഡയറക്റ്ററേറ്റ്
7.കശുവണ്ടി - കൊക്കോ വികസന ഡയറക്റ്ററേറ്റ്
8.എഫ്.എ.സി.ടി
9.കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ
10.കേരള ആഗ്രോ മെഷിനറി കോർപ്പറേഷൻ
11.കേരഫെഡ്
12.കേരള ലാൻറ് ഡവലപ്മെൻ്റ് കോർപ്പറേഷൻ
13.കാർഷിക വികസന ബേങ്ക്
14.മാർക്കറ്റ് ഫെഡ്
15.റബർമാർക്കറ്റിംങ്ങ് ഫെഡറേഷൻ
16.ഹോൾട്ടികോർപ്പ്
17.വെയർഹൗസിംങ്ങ് കോർപ്പറേഷൻ
18.നടുകര അഗ്രോ പ്രോസസ്സിംങ്ങ് കമ്പിനി
19.ഓയിൽപാം
20.പ്ലാൻ്റേഷൻ കോർപ്പറേഷൻ
21.റെയ്ഡ്കോ
22.സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ്സ് കൺസോർഷ്യം
23.സ്റ്റേറ്റ് ഫാമിംങ്ങ് കോർപ്പറേഷൻ 24.വി.എഫ്.പി.സി.കെ.
25.കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡ്
26.പോൾട്രി ഡവലപ്മെൻ്റ് കോർപ്പറേഷൻ
27.മിൽമ
28.കേരള ഫീഡ്സ്
29.കേരള ഡയറി ഫാർമേഴ്സ് വെൽഫെയൽ ഫണ്ട് ബോർഡ്
30.മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ
31.കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം
32.കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം
33.സുഗന്ധവിള ഗവേഷണ കേന്ദ്രം
34.നാളികേര വികസന ബോർഡ്
35. നാളീകേര കോർപ്പറേഷൻ
36. നാളീകേര കൗൺസിൽ
37. കോഫീ ബോർഡ്
38.ബയോ - ഡൈവേഴ്സിറ്റി ബോർഡ്
39.ഭൂവികസ ബോർഡ്
40.റബ്ബർ ബോർഡ്
41.സ്പൈസസ് ബോർഡ്
42.അഗ്രിക്കൾച്ചറൽ പ്രൈസസ് ബോർഡ്
43.ഭൂമി ശാസ്ത പഠനകേന്ദ്രം
44.ജലവിഭവ വികസന കേന്ദ്രം
45.സ്വാമിനാഥൻ ഗവേഷണ കേന്ദ്രം
46.നാഷണൽ ഹോൾട്ടിക്കൾച്ചർ ബോർഡ്
47.നാഷണൽ ഇൻ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻ്റ് ടെക്നോളജി
48.ഓണാട്ടുകര വികസന ഏജൻസി
49.രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി
50.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻ്റ് റിസർച്ച് സെൻ്റർ
51.കേരള കാർഷിക യൂനിവേഴ്സിറ്റികൾക്ക് കീഴിൽ 6 കോളേജുകൾ
52.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
53.യൂനിവേഴ്സിറ്റിക്ക് കീഴിലെ മറ്റ് ഗവേഷണ കേന്ദ്രങ്ങൾ - 30 എണ്ണം
54.കേരള മൃഗ സംരക്ഷണ യൂനിവേഴ്സിറ്റി
55. മൃഗ സംരക്ഷണ യൂനിവേഴ്സിറ്റിക്ക് കീഴിൽ 3 കോളേജുകൾ
56.ഫാമുകളും ഗവേഷണ കേന്ദ്രങ്ങളും 17 എണ്ണം 
57.കൃഷി വിജ്ഞാന കേന്ദ്രങ്ങൾ 14 എണ്ണം
58.ഫാമുകൾ - 62 എണ്ണം
59.മണ്ണ് പരിശോധനാ കേന്ദ്രങ്ങൾ 14 എണ്ണം
60.മൊബൈൽ മണ്ണ് പരിശോധനാ യൂനിറ്റുകൾ - 10 എണ്ണം
61.മണ്ണ് ഗവേഷണ കേന്ദ്രങ്ങൾ - 6 എണ്ണം
62.രാസവള ഗുണ പരിശോധനാ കേന്ദ്രങ്ങൾ - 2 എണ്ണം
63.കീട പരിശോധനാ കേന്ദ്രം - 1 എണ്ണം
64.വിത്ത് പരിശോധന കേന്ദ്രങ്ങൾ - 2 എണ്ണം
65.അഗ്മാർക്ക് ഗ്രേഡിംങ്ങ് ലാബുകൾ - 10 എണ്ണം
66.കീടനിയന്ത്രണ ലാബ് -1 എണ്ണം
67.ബയോടെക്നോളജി ആൻ്റ് മോഡൽ ഫ്ളോറി കൾച്ചർ സെൻ്റർ 1 എണ്ണം
68.സംസ്ഥാന ബയോ ഫെർട്ടിലൈസർ ലാബ് - 2 എണ്ണം
69.പാരസൈറ്റ്സ് ബ്രീഡിംങ്ങ് സ്റ്റേഷൻ - 9 എണ്ണം
70. കീടനിയന്ത്രണ കേന്ദ്രം - 1 എണ്ണം
71. കീടനിയന്ത്രണ ട്രെയിനിംങ്ങ് സെൻ്റർ - 1 എണ്ണം
72.ടെക്നോളജി ട്രെയിനിംങ്ങ് സെൻ്റർ - 4 എണ്ണം
73.ഫാംസ് ട്രെയിനിംങ്ങ് സെൻ്റർ - 2 എണ്ണം
74.എഞ്ചിനീയറിംങ്ങ് സെൻ്ററുകൾ - 14 എണ്ണം
75. മൊത്ത വിതരണ കേന്ദ്രങ്ങൾ - 6 എണ്ണം

എഴുതിയ അത്രയും തന്നെ എഴുതി തീരാത്ത ഓഫീസുകൾ ............ സംവിധാനങ്ങൾ......... ഇവയെല്ലാം ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ? കൃഷിയിറക്കാൻ സമയമാവുമ്പോൾ ആധാരമോ
കെട്ടുതാലിയോ പണയപ്പെടുത്തിയും കന്നുകാലിയെ വിറ്റും നാട്ടിലെ വട്ടിപ്പലിശക്കാരനിൽ നിന്നോ തമിഴനിൽ നിന്നോ കടം വാങ്ങി കൃഷി ചെയ്യ്ത് കാട്ടുമൃഗങ്ങളെയും  വരൾച്ചയെയും  പേമാരിയെയും പ്രതിരോധിച്ച് ബാക്കി കിട്ടുന്നത് സ്വർണ്ണം വെള്ളിക്കടയിൽ ചെമ്പിൻ്റെ വിലയ്ക്ക് വിൽക്കാൻ വിധിക്കപ്പെട്ടപ്പോൾ കർഷകന് ഒരു താങ്ങാവാൻ ഇവയുടെ ഒന്നും സഹായം ഉണ്ടായിട്ടില്ല. 1987 ലാണ് കൃഷി വകുപ്പ് രൂപപ്പെട്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഈ സ്ഥാപനങ്ങളെല്ലാം രൂപപ്പെട്ടത്. അതിന് മുമ്പും കർഷകർ ഇവിടെ കൃഷി ചെയ്തിരുന്നു. അവർ ഇവിടുത്തെ ജനത്തെ തീറ്റി പോറ്റിയിരുന്നു. കേരളത്തിൽ കൃഷി വകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്റ്ററിൽ ഉണ്ടായിരുന്ന നെൽകൃഷി ഇന്ന് 1.97 ലക്ഷം ഹെക്റ്ററിലേക്കാണ് ചുരുങ്ങിയത്. സൂക്ഷ്മ - സ്ഥൂല ഗവേഷണ സ്ഥാപനങ്ങളും വിജ്ഞാന കേന്ദ്രങ്ങളും തുടങ്ങി നൂറിൽ പരം സ്ഥാപനങ്ങളും അനുബന്ധ സംവിധാനങ്ങളും പതിനായിരക്കണക്കിന് ജീവനക്കാരും കോടിക്കണക്കിന് രൂപയും ചിലവഴിച്ചിട്ടും കൃഷിക്ക് എന്ത് നേട്ടം ? കർഷകന് എന്ത് നേട്ടം ?

Comments

Popular posts from this blog

How To Appeal Against a Decision of a Banking Ombudsman

പിഴപ്പലിശ ഇനിയില്ല, പിഴത്തുക മാത്രം; വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താവ് അറിയേണ്ടത് ഇതെല്ലാം..

stamp papers in India do not have any expiry date.