ട്രേഡ് മാർക്ക് (TRADE MARK
ട്രേഡ് മാർക്ക് (TRADE MARK) ലക്ഷങ്ങൾ അല്ലെങ്കിൽ കോടികൾ മുതൽ മുടക്കിയാണ് പലരും ബിസിനസ് തുടങ്ങുന്നത്. ബിസിനസ് തുടങ്ങി കുറച്ചു കഴിയുമ്പോൾ, നിങ്ങളുടെ ബ്രാൻഡിന്റെ പേരോ, ചിഹ്നമോ മറ്റാരെങ്കിലും ഉപയോഗിക്കുകയോ, ദുരുപയോഗപ്പെടുത്തുകയോ ചെയ്താൽ നിങ്ങൾക്കുണ്ടാവുന്ന നഷ്ടം വലുതായിരിക്കും. ബ്രാൻഡിനെപ്പറ്റി പറയുമ്പോൾ, നിങ്ങളുടെ ബിസിനസിനെ കസ്റ്റമേറുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ബ്രാൻഡ്. കസ്റ്റമേഴ്സ് അവരുടെ മനസ്സിൽ ഓർത്തിരിക്കുന്നത് നിങ്ങളുടെ ബ്രാൻഡിന്റെ പേരോ ചിഹ്നമോ ആയിരിക്കും. അത് കൊണ്ട് നിങ്ങളുടെ ബ്രാൻഡ് പേരും, ചിഹ്നവും ഒരു ആസ്തിയായി (intellectual property) കണക്കാക്കാം. നിങ്ങളുടെ ഈ സമ്പത്തിന് മറ്റാരും അനുകരിക്കുകയോ, കൈക്കലാക്കുകയോ ചെയ്യാതിരിക്കാൻ ഗവണ്മെന്റ് സംബിതാനം ഉപയോഗിച്ച് അത് ട്രേഡ് മാർക്ക് ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിങ്ങളുടെ ബിസിനസ്സിന്റെ സൽപ്പേര് (GOODWILL) മുഴുവൻ നിങ്ങളുടെ ബ്രാൻഡിന്റെ മൂല്യമായാണ് നിൽക്കുന്നത്. അത്രയും വിലയുള്ള നിങ്ങളുടെ ബ്രാൻഡിനെ പകർത്തിയെടുത്തു മറ്റുള്ളവർ ചൂഷണം ചെയ്യുന്നതിൽ നിന്നും തടയാൻ ട്രേഡ് മാർക്ക് രെജിസ്ട്രേഷൻ അനിവാര്യം ആണ്....