Posts

Showing posts from June, 2023

വൈദ്യുതി പോയി മൂന്നു മിനിട്ടിനുള്ളില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.

വൈദ്യുതി പോയി മൂന്നു മിനിട്ടിനുള്ളില്‍ പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം... 💜🧡 വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്. നിലവാരമുളളതും തടസ്സമില്ലാത്തതുമായ വൈദ്യുതി, ഉപഭോക്താക്കളുടെ അവകാശമാണ്. ഇതില്‍ കുറവോ തടസ്സമോ ഉണ്ടായാല്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിതരണ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണം.നഷ്ടപരിഹാരം വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താവിന് ലഭിക്കണം. നേരത്തെ പാര്‍ലമെന്റ് പാസാക്കിയ വൈദ്യുതിനിയമഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ചട്ടം നിലവില്‍വന്നത്. വിതരണ സംവിധാനം വളരെ മോശമാണെങ്കില്‍ അക്കാര്യം ബോദ്ധ്യപ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ നിന്ന് അനുമതിയോടെ മാത്രമേ മൂന്നു മിനിട്ട് എന്ന സമയപരിധി മറികടക്കാനാവൂ. കേടായ വൈദ്യുതി മീറ്റര്‍ ഉടന്‍ മാറ്റിനല്‍കാന്‍ സംസ്ഥാനങ്ങളില്‍ കൃത്യമായ സംവിധാനമുണ്ടാക്കണം. വൈദ്യുതി ബില്‍ സുതാര്യവും ജനങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിലുമാകണം. അതില്‍ പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണം. ഇതിനായി പ്രത്യേകം കണ്‍സ്യൂമര്‍ ഗ്രീവന്‍സ് സെല്‍ മാനേജര്‍മാരെ നിയമിക്കണം.നിലവില്‍ വൈദ്യുതി ബില്‍ സംസ്ഥാനത്ത് സുതാര്യമല്ലെന്ന് പരാതിയുണ്ട...