മുടി വെട്ടിയതിലെ പിഴവിന് 2 കോടി രൂപ നഷ്ടപരിഹാരം
🌎 ▬▬▬▬▬▬▬▬▬▬▬▬ 🛑 *മുടി വെട്ടിയതിലെ പിഴവിന് 2 കോടി രൂപ നഷ്ടപരിഹാരം* മുടി വെട്ടിയതിലെ പിഴവിന് 2 കോടി നഷ്ടപരിഹാരം യുവതിയായ ഉപഭോക്താവിന് നൽകണമെന്ന് ദേശിയ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. സ്ത്രികൾക്ക് മുടി എറെ പ്രധാനപ്പെട്ടതും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷൻ പറഞ്ഞു. മുടി പരിപാലിയ്ക്കുന്നതിന്റെ ഭാഗമായ് വെട്ടുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ സ്ത്രിയുടെ വ്യക്തിത്വത്തെ ബാധിയ്ക്കും. പരാതിക്കാരിയായ യുവതിയുടെ നീളമുള്ള മുടി വെട്ടിയതിൽ വീഴ്ച ഉണ്ടായപ്പോൾ മോഡലിംഗ് അടക്കമുള്ള അവളുടെ ലക്ഷ്യങ്ങളെ ബാധിച്ചതായി കമ്മീഷൻ കൂട്ടിച്ചേർത്തു. 2018ലായിരുന്നു സംഭവം. 2018ൽ ഏപ്രിൽ 12ന് ഡൽഹിയിലെ ഐടിസി മൌര്യാ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാരി മുടിവെട്ടിയത്. മുടി ഉത്പന്നങ്ങളുടെ മോഡൽ ആയിരുന്നു യുവതി. സലൂണിൽ ഉണ്ടാവാറുള്ള ഹെയർസ്റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോൾ വളരെ കുറച്ച് മുടി മാത്രമാണ് അവശേഷിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. കൃത്യമായ നിർദ്ദേശം ...