വാഹനം ഇറങ്ങുന്നത് നമ്പറുമായി; പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാക്കി; ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖ*
*വാഹനം ഇറങ്ങുന്നത് നമ്പറുമായി; പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന ഒഴിവാക്കി; ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖ* *~~~~~~~~~~~~~~~~~~~* *ദില്ലി: രാജ്യത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇനി മുതൽ ഷോറൂമില്‍നിന്നു വാഹനം പുറത്തിറങ്ങുമ്പോള്‍ത്തന്നെ സ്ഥിരം രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും.* *പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.* *ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായി ഓണ്‍ലൈനാകും. വില്‍ക്കുന്നയാളിനും വാങ്ങുന്നയാളിനും ഇനി മുതൽ ആധാര്‍ നിര്‍ബന്ധം. പഴയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ട. വാങ്ങുന്നയാളിന് കൈമാറിയാല്‍ മതി. വസ്തു ഇടപാടില്‍ മുന്‍പ്രമാണങ്ങള്‍ സൂക്ഷിക്കുന്നതുപോലെ ഇത് പുതിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കാം.*